അടുത്തിടെ ഇറങ്ങിയ ദളപതി വിജയിയുടെ ഹിറ്റ് ചിത്രമാണ് ലിയോ. ആഗോള ബോക്സ് ഓഫിസിൽ വമ്പൻ കളക്ഷനാണ് ലിയോ നേടിയത്.700 കോടിക്ക് അടുത്ത് ചിത്രത്തിന് കളക്ഷൻ കിട്ടി എന്നാണ് അടുത്ത് വരുന്ന റിപ്പോർട്ട്. കേരള ബോക്സ് ഓഫിസിലും ചരിത്ര നേട്ടമാണ് ലിയോ നേടിയത്. ഓപ്പണിങ് ഡേയിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ലിയോ മാറി.
ലിയോ എന്ന സിനിമയെ കുറിച്ച് പറയുന്നതിന് മുമ്പ് ഇതിന്റെ സംവിധായകനെ പറ്റി പറയാം. “ലോകേഷ് കനക രാജ്´´ ഒരു അഞ്ച് വർഷങ്ങൾക്കിപ്പുറം സിനിമ പ്രേമികൾക്ക് അത്ര പരിചയമല്ലാത്ത പേര് ആയിരുന്നു ഇത്. എന്നാൽ ഇന്ന് തമിഴ് സിനിമ ഇൻഡസ്ട്രിയുടെ നെടും തൂണായി മാറി ലോകേഷ് എന്ന ഈ 37 കാരൻ. തന്റെ ഈ ഒരു നേട്ടത്തിന് പിന്നിൽ കഠിനമായ പരിശ്രമവും ക്രീയേറ്റീവിടിയും തന്നെ ആണ്. `മാനഗരം´ എന്ന ലോകേഷിന്റെ ആദ്യ ചിത്രം അത്ര ശ്രദ്ധ നേടാതെ പോയപ്പോൾ ഈ യുവ സംവിധായകൻ തന്റെ സിനിമ സ്റ്റൈൽ തന്നെ മാറ്റിപ്പിടിച്ചു.പിന്നീട് തന്റെ കരിയർ തന്നെ മാറുകയായിരുന്നു.
പക്ഷെ ലോകേഷിനെ ഈ നിലയിൽ എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച മറ്റൊരു ഫാക്ടർ ഉണ്ട്. `ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സ് ´. ലോകേഷിന്റെ ഈ യൂണിവേഴ്സ് ഇത്രക്ക് ഹിറ്റ് ആകുമെന്ന് ലോകേഷ് പോലും വിചാരിച്ചിട്ടുണ്ടാകില്ല. ഇതിനോടകം തന്നെ ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ മൂന്നോളം ചിത്രങ്ങൾ വന്നു. കൈതി എന്ന ചിത്രമാണ് എൽ സി യു വിലെ ആദ്യ ചിത്രം. പിന്നീട് ഇറങ്ങിയ വിക്രം, ഒടുവിൽ ഇറങ്ങിയ ലിയോ എന്നിവയും ഈ യൂണിവേഴ്സിൽ ഉൾപ്പെടുന്നു.
ലോകേഷിന്റെ ഈ ചിത്രങ്ങളെല്ലാം ഹിറ്റ് ആകാൻ കാരണം കാസ്റ്റിംഗ് തന്നെയാണ്. ഓരോ സിനിമയിലും വമ്പൻ താര നിരയാണ് ലോകേഷ് സിനിമ പ്രേമികൾക്ക് വേണ്ടി ഒരുക്കുന്നത്.
കൈതി എന്ന സിനിമയിൽ കാർത്തി ആയിരുന്നു നായകനെങ്കിൽ, വിക്രം സിനിമയിൽ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. വിക്രം ആയി അഭിനയിച്ച ഉലക നായകൻ കമൽ ഹാസൻ, വിജയ് സേതുപതിയുടെ വില്ലൻ പരിവേഷം, അമർ എന്ന ക്യാറക്റ്റർ മനോഹരമാക്കിയ മലയാളത്തിന്റെ ഫഹദ് ഫാസിൽ, ഒടുവിൽ ക്ലൈമാക്സിൽ ഗസ്റ്റ് റോളിൽ റോളക്സ് എന്ന കൊടൂര വില്ലനായി അഭിനയിച്ച് ഒരുപാട് ഫാൻബേസ് ഉണ്ടാക്കി എടുത്ത സൂര്യ. അങ്ങനെ പോകുന്നു വിക്രം സിനിമയുടെ കാസ്റ്റിംഗ്.
എന്നാൽ ലിയോ എന്ന സിനിമ അതിൽ നിന്നും വ്യത്യാസ്ഥമാണ്. ഇത് വരെ കാണാത്ത ഒരു വിജയ് ക്യാരക്ടർ ആണ് ലോകേഷ് ഈ സിനിമയിൽ ഒരുക്കിയിരിക്കുന്നത്. പണ്ട് കാലത്തെ വിജയ് സിനിമകളിൽ ഉള്ള ഫൈറ്റ് രംഗങ്ങളെ അപേക്ഷിച്ച് ലിയോയിൽ മാരകമായ ഫൈറ്റ് ആണ് കാണാൻ സാധിക്കുന്നത്. എന്നാൽ ലിയോ എന്ന സിനിമ യൂണിവേഴ്സിൽ ഉള്ളതല്ലെന്ന് ലോകേഷ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ലിയോ എന്ന സിനിമയിൽ ലോകേഷിന്റെ മറ്റു സിനിമകളിലെ കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ടെങ്കിലും ലിയോ എന്ന സിനിമ പൂർണ്ണമായും യൂണിവേഴ്സിൽ ഉള്ളതല്ല.
എന്നാൽ ഭാവിയിൽ ഈ ഒരു ത്രെഡ് യൂണിവേഴ്‌സുമായി കണക്റ്റ് ചെയ്യാൻ പറ്റുന്ന ഒന്നാണ്.സിനിമയിലെ വിജയുടെ ലിയോ എന്ന ക്യാരക്റ്റർ മാത്രമാണ് ഇപ്പോൾ എൽ സി യു വിൽ ഉള്ളത്. ഇതിന് തക്കതായ ഉദാഹരണം സിനിമയുടെ ക്ലൈമാക്സിൽ വിജയിക്ക് വരുന്ന ഫോൺ കാളിൽ നിന്നും വ്യക്തമാണ്.
എന്നിരുന്നാലും ലോകേഷിന്റെ യൂണിവേഴ്സിലെ അടുത്ത സിനിമക്ക് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലോകേഷിന്റെ ഓരോ സിനിമയുടെയും ഉള്ളടക്കം ഒന്ന് തന്നെ. ലഹരിക്കെതിരെ പോരാടുക. ഈ ഒരു തീമിൽ ആണ് ലോകേഷ് യൂണിവേഴ്സ് ഇപ്പോൾ കടന്ന് പോകുന്നത്.
റോളക്സ് എന്ന കൊടൂര ലഹരി മാഫിയ തലവന്റെ ചെയ്തികൾക്കെതിരെയുള്ള പോരാട്ടമാണ് ലോകേഷിന്റെ യൂണിവേഴ്സിലെ ഓരോ സിനിമയും. ഇനി ലോകേഷ് യൂണിവേഴ്സിൽ ഇറങ്ങാൻ പോകുന്നത് കൈതി 2 എന്ന ചിത്രമായിരിക്കും എന്ന് ലോകേഷ് തന്നെ സൂചന നൽകിയിട്ടുണ്ട്.അതിന് ശേഷം ഈ യൂണിവേഴ്സിലെ എൻഡ് ഗെയിം ചിത്രമായി വിക്രം 2 ചെയ്യാനും പ്ലാൻ ഉണ്ടെന്നും ലോകേഷ് അടുത്തിടെ നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി കഴിഞ്ഞു. പ്രേക്ഷകർ ഇപ്പോൾ ലോകേഷിന്റെ ഓരോ അറിയിപ്പുകളും ആഘോഷമാകുകയാണ്. എല്ലാ പ്രേക്ഷകരും ലോകേഷിന്റെ സിനിമയെ അത്രക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് ഇതിന് കാരണം