മരിച്ചുവെന്ന് ഞാൻ സങ്കൽപ്പിച്ച
ഒരു കൂട്ടം ശലഭങ്ങൾ
ആയിരുന്നു
നിന്റെ ഓർമകൾ…
ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന്
അറിഞ്ഞിട്ടും
ഞാൻ വീണ്ടും അത് നെഞ്ചോട്
ചേർക്കാൻ കൊതിക്കുന്നു
ആർത്തലച്ചു വന്ന തിരമാലകൾ
എന്നെ നോക്കി ചിരിച്ചപ്പോൾ
തിരിച്ചു സമ്മാനിക്കാൻ എൻ്റെ കയ്യിൽ
ഒന്നും ഉണ്ടായിരുന്നില്ല
നീ തന്ന മുറിവുകൾ ഉണങ്ങുന്നതിന്
മുമ്പ് തന്നെ ഞാൻ ഏകാന്തതയുടെ
ആഴങ്ങളിലേക്ക്
പതിച്ചു കഴിഞ്ഞിരുന്നു
അറിയില്ല നാളെ നാം എന്താവുമെന്ന്
ഒരു നിമിഷം ഞാൻ കൊതിച്ച
ആ ജീവിതത്തിന് വേണ്ടി
വെമ്പുമ്പോൾ
പറയാൻ ബാക്കിവെച്ച മധുവാർന്ന
വരികൾ മനസ്സിന്റെ ഇടനാഴിയിൽ
വഴിയറിയാതെ
പകച്ചു നിൽക്കുകയാണ്
മറക്കുവാൻ ആകുമോ നിന്റെ ഓർമകളെ
ഓർക്കാൻ ശ്രമിക്കുന്ന പലതും മറക്കുമ്പോൾ
മറക്കാൻ ശ്രമിക്കുന്ന നീ
എന്തെ ഇനിയും എന്നെ വിട്ടു പോകുന്നില്ല…..
സആദ