Gemzine

മഞ്ഞുപൊതിഞ്ഞ മണാലി നഗരം: ഹിമാലയൻ ഹൃദയത്തിലേക്ക് ഒരു യാത്ര

മണാലി, ഹിമാചൽ പ്രദേശിന്റെ ഹിമാലയൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഹിൽസ്റ്റേഷൻ, പ്രകൃതിരമണീയതയും സാഹസികതയും കൈകോർക്കുന്ന ഒരു സഞ്ചാര കേന്ദ്രമാണ്. നഗര ജീവിതത്തിന്റെ തിരക്കിൽ നിന്ന് കുറച്ച് നിമിഷങ്ങൾ ശാന്തതയും സുഖവും അനുഭവിക്കാൻ വേണ്ടി വിനോധ സഞ്ചാരികൾ മണാലിയിൽ എത്തുന്നു.

സ്കൂൾ കാലത്തുകണ്ട ബോളിവുഡിലെ യേ ജവാനി ഹൈ ദിവാനി (2013) എന്ന സിനിമയിലൂടെ യാണ് മണാലി എന്ന മോഹം മനസ്സിൽ ഉണരുന്നത്. ഒമ്പതാം ക്ലാസ് കഴിഞ്ഞു സ്കൂൾ അവധികൾ ആരംഭിച്ചു. യൂട്യൂബിലും മറ്റു സാമൂഹമാധ്യങ്ങളിലും കണ്ട മണാലി കാഴ്ചകൾ മനസ്സിനെ വല്ലാതെ വേട്ടയാടാൻ തുടങ്ങി.യാത്രക്ക്മുന്നെ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും അവസാനം തനിച്ചു തെന്നെ യാത്രക്ക് ഇറങേണ്ടിവന്നു.തനിച്ചുള്ള യാത്രകൾ എപ്പോഴും കൗതുകവും ചെറിയ ഭയവും നിറഞ്ഞ ഒരു പ്രത്തേക അനുഭവമാണ്.

അങ്ങനെ കോഴിക്കോടിൽ നിന്ന് കയറിയ മംഗളലക്ഷദ്വീപ് എക്സ്പ്രസ്സ് രണ്ട്ദിവസത്തെ ദൈർഗ്യമേറിയ യാത്ര താണ്ടിയാണ് എന്നെ നിസാമുദ്ദീനിൽ ചെന്നെത്തിക്കുന്നത്. ക്ഷീണിതനായി അറങ്ങിയ ഞാൻ നിസാമുദ്ദീനിൽ നിന്ന് മെട്രോ പിടിച് കശ്‌മീരിഗേറ്റ് ഐഎസ്ബിടി ബസ്സ്‌റ്റേഷനിൽ എത്തി. ഇവിടെ നിന്ന് നോർത്തിലെ വിവിധ ഭാഗങ്ങളിലേക്കും ബസ് സെർവിസുകൾ ലഭ്യമാണ്, നേപ്പാളിലേക് പോലും ഇവിടുന്ന് ബസ് കിട്ടും. അവിടുന്ന് രാത്രി മണാലിയിലേക്ക്‌ ഒരു വോൾവോ ബസ് ടിക്കറ്റ് എടുത്ത് ബസ്സിൽ കിടന്നുറങ്ങി.

കുളിർമഞ്ഞിൽ പൊതിഞ്ഞ മലകളിലൂടെ സൂര്യപ്രകാശം, ബസ്‌ ജനവാതിലിൽ തട്ടി മുഖത്തു സ്പർശിക്കുമ്പോയാണ് രാവിലെ എണീക്കുന്നത്. ആദ്യമായിട്ട് മഞ്ഞുമലകൾ കാണുന്നത് കൊണ്ടാണോ എന്ന് അറിയില്ല ബസ്ജനവാതിലിലൂടെ കണ്ണുകൾ മലകളിലേക്ക് തെന്നെയായിരുന്നു. അങ്ങനെ മണാലിയിൽ ഇറങ്ങി.

മണാലിയിലെ ആദ്യദിവസം ബിയാസ് നദിയും തീരത്തുള്ള ചെറു ടൗണുകളെ കാഴ്ചകൾ ദൃശ്യമായി. യാത്രയിൽ ആദ്യത്തിടം ഹഡിംബ ദേവി ക്ഷേത്രം ആയിരുന്നു. ദേവദാരു മരങ്ങൾക്ക് നടുവിൽ, 500 വർഷം പഴക്കമുള്ള ഈ ക്ഷേത്രം ഒരു ചരിത്രചിന്തയിലേക്ക് എന്നെ കൊണ്ടുപോയി.

രണ്ടാം ദിവസം രാവിലെ തെന്നെ റൂമിൽ നിന്നിറങ്ങി, ടാക്സിക്കാരോട് സോളാംഗ് വാലിയിലേക്കുള്ള റേറ്റ് അന്വേഷിച് അവിടേക്ക് യാത്ര ആരംഭിച്ചു. സോളാംഗ് വാലി എന്നത് ഒരു സാഹസികർക്ക് സ്വർഗ്ഗമാണ്. പാരാഗ്ലൈഡിംഗ്, സോർബിംഗ്, കേബിള്‍ കാർ യാത്ര എന്നിവ ഇവിടെ അനുഭവിക്കാൻ അവസരം ലഭിക്കും.

യാത്രയുടെ അവസാന ദിനം വാഷിഷ്ട് ഗ്രാമം സന്ദർശിക്കാനായി മാറ്റിവെച്ചിരുന്നു. അവിടെ തെന്നെയായിരുന്നു മണാലിയിലെ താമസവും. ഹോട്ട് സ്പ്രിംഗ്‌സ് സന്ദർശിച്ചു. തണുത്ത ഹിമാലയൻ മണ്ണിൽ പ്രകൃതി സ്വാഭാവികമായി സൃഷ്ടിച്ച ഈ ചൂടുവെള്ള ഉറവകൾ, തണുത്ത കാലാവസ്ഥയിൽ ശരീരത്തിന് ജീവൻ നൽകി.
ചൂടുവെള്ള ഉറവകൾക്ക് ആരോഗ്യപരമായ ഗുണങ്ങൾ കൊണ്ടും സമ്പന്നമാണ്.

പ്രകൃതിയോട് ചേർന്ന് ചില ദിവസങ്ങൾ ചെലവഴിച്ചുവെന്ന സംതൃപ്തിയോടെ, മണാലിയിൽ നിന്ന് മടങ്ങുമ്പോൾ, ഹിമാലയത്തിന്റെ ഈ സുന്ദര നഗരം വീണ്ടും സന്ദർശിക്കാനുള്ള ആഗ്രഹം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

Facebook
Twitter
LinkedIn
Pinterest
Pocket
WhatsApp

Leave a Reply

Your email address will not be published. Required fields are marked *